ഇറാനില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു. ആക്രമണത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടതായും 70തോളം പേര്‍ക്ക് പരിക്കേറ്റതായും ഇസ്രാഈല്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
തെല്‍അവീവിന് സമീപത്താണ് ഇറാന് തൊടുത്ത മിസൈലുകള്‍ പതിച്ചത്. കെട്ടിടം പൂര്‍ണമായും വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. അതേസമയം, അരാവയില്‍ ഇറാന്റെ ഡ്രോണ്‍ ഇസ്രാഈല്‍ പ്രതിരോധ സേനയായ ഐ.ഡി.എഫ് വെടിവച്ചു വീഴ്ത്തി.
കഴിഞ്ഞ ദിവസമാണ് ഇറാന് തലസ്ഥാനമായ തെഹ്റാനിലെ നൂറോളം കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രാഈല്‍ ശക്തമായ വ്യോമാക്രമണം നടത്തിയത്. ഇറാനിലെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളിലും സൈനിക നേതൃകേന്ദ്രങ്ങളിലും ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം.
Comments


