ജറുസലം: ഗാസ സിറ്റിയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രഈല്‍. അവശേഷിക്കുന്ന മുഴുവന്‍ മനുഷ്യരെയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം. ഇന്നലെ 53 പേര് കൊല്ലപ്പെട്ടു. 30 പാര്‍പ്പിട സമുച്ചയങ്ങള്‍ ബോംബിട്ട് തകര്‍ക്കുകയും ചെയ്തു.
ഈ മാസം മാത്രം 13000 അഭയാര്‍ത്ഥികൂടാരങ്ങള്‍ക്ക് പുറമേ ഗാസ സിറ്റിയില്‍ 1600 പാര്‍പ്പിട കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് ഗാസ അധികൃതര്‍ അറിയിച്ചു. ഇന്നലെ രണ്ട് പേര് പട്ടിണിമൂലം മരിച്ചു. ഇതോടെ പട്ടിണിമരണം 145 കുട്ടികളടക്കം 422 ആയി.
ഇസ്രഈല്‍ ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ 64,871 പേര് കൊല്ലപ്പെട്ടു.
Comments


