ന്യൂയോര്‍ക്ക്: ലോക സമ്പന്നരുടെ പട്ടികയില്‍ പുതിയ റെക്കോര്‍ഡോടെ ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്ക് ഒന്നാം സ്ഥാനത്തെത്തി. ഫോര്‍ബ്സ് പുറത്തുവിട്ട കണക്കുപ്രകാരം, മസ്കിന്റെ ആസ്തി 500 ബില്യണ്‍ യുഎസ് ഡോളറിന് മുകളിലെത്തി. ഇത്രയും വമ്പന്‍ സമ്പാദ്യം സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യ വ്യക്തിയാണ് അദ്ദേഹം.
ടെസ്ലയുടെ ഓഹരികളില്‍ ഉണ്ടായ വന്‍ വര്‍ധനയാണ് മസ്കിന്റെ സമ്പത്ത് കുതിച്ചുയരാന്‍ പ്രധാന കാരണം. ഈ വര്‍ഷം മാത്രം 14 ശതമാനത്തിലധികമാണ് ഓഹരികളുടെ മൂല്യം ഉയര്‍ന്നത്. സ്പേസ് എക്സ്, എക്സ്.എ.ഐ. ഉള്‍പ്പെടെയുള്ള കമ്പനികളിലെ വളര്‍ച്ചയും അദ്ദേഹത്തെ പട്ടികയിലെത്തിച്ചു.
കാറുകള്‍, റോക്കറ്റുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങി പല മേഖലകളിലുമുള്ള മസ്കിന്റെ സ്വാധീനം ഈ നേട്ടം അടിവരയിടുന്നതാണ്.
രണ്ടാം സ്ഥാനത്ത് 351.5 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ ഒറാക്കിള്‍ സഹസ്ഥാപകന്‍ ലാരി എലിസണാണ്. കഴിഞ്ഞ മാസം 393 ബില്യണ്‍ ഡോളറുമായി ലാരി ഒന്നാമതെത്തിയിരുന്നുവെങ്കിലും, ഇപ്പോള്‍ മസ്ക് വന്‍ മുന്നേറ്റത്തോടെ തിരിച്ചെത്തി ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായി.


