കൊച്ചിയില്‍ കമ്മ്യൂണിറ്റി ഹാളിന്റെ സീലിങ് തകര്‍ന്നുവീണ് അപകടം. ഗിരിനഗറിലെ ഹാളില്‍ കുട്ടികളുടെ നൃത്ത പരിപാടി നടക്കുന്നതിനിടെയാണ് സീലിങ് തകര്‍ന്നുവീണത്. അപകടത്തില്‍ നാല് കുട്ടികള്‍ക്ക് പരിക്കേറ്റു.
അപകടസമയത്ത് പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. സീലിങ് തകര്‍ന്ന് താഴെ ഇരിക്കുന്ന കുട്ടികളുടെ തലയിലേക്ക് വീഴുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Comments


