ബ്രിട്ടീഷ് എയര്‍വെയ്സ് ജീവനക്കാര്‍ക്ക് പൊതുസ്ഥലത്ത് യൂണിഫോമില്‍ കാപ്പി, ചായ, സോഡ കുടിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തി. വെള്ളം ഒഴികെ സ്റ്റാഫ് റൂമുകളിലും കഫറ്റീരിയയിലും മാത്രമേ പാനീയങ്ങള്‍ ഉപയോഗിക്കാനാകൂ.
ഇതിനൊപ്പം ഹെയര്‍സ്റ്റൈല്‍, ലിപ്സ്റ്റിക്, നെല്‍ പോളിഷ്, കണ്ണട എന്നിവയുടെ കാര്യത്തിലും നിര്‍ദേശങ്ങളുണ്ട്. യൂണിഫോമില്‍ ഹോട്ടലുകളുടെ ചിത്രങ്ങള്‍ അല്ലെങ്കില്‍ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കിടരുതെന്നും, നിലവിലുള്ള ചിത്രങ്ങള്‍ ഉടന്‍ നീക്കണമെന്നും ജീവനക്കാര്‍ക്ക് നിര്‍ദേശം നല്കി. സുരക്ഷാ കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി, എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിയാമെന്നും, ചട്ടം ലംഘിക്കുന്നവര്‍ക്ക് അച്ചടക്ക നടപടിയുണ്ടാകും എന്നും സര്‍ക്കുലറില്‍ പറയുന്നു.
Comments


