ഡല്‍ഹിയില്‍ ഇരിക്കുന്ന യജമാനന്മാരെ സിപിഎമ്മിന് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. രണ്ട് കാലില്‍ നില്‍ക്കാത്ത പാര്‍ട്ടിയായി സിപിഎമ്മും സിപിഐയും മാറിയെന്നും വിഡി സതീശന് വിമര്‍ശിച്ചു. ഇപി ജയരാജന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി ചേര്‍ന്ന് ഒരുമിച്ച് ബസിനസ് ചെയ്യുകയാണെന്നും പഴയ സിപിഎമ്മാണെങ്കില്‍ ഇത് നടക്കുമോ എന്നും വിഡി സതീശന് ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും നിതിന്‍ ഗഡ്കരിയും തമ്മിലുള്ള ബന്ധം എന്താണ്. ഹൈവ മുഴുവന്‍ തകര്‍ന്നിട്ടും സമ്മാനപ്പെട്ടിയും പൊന്നാടയുമായാണ് നിതിന്‍ ഗഡ്കരിയെ കാണാന്‍ മുഖ്യമന്ത്രി പോയത്. ഹൈവേ തകര്‍ന്നതിനാമോ സമ്മാനപ്പെട്ടി. സിപിഎം നേതാക്കളെ കാണാനാണ് പ്രവേശ് ജാവഡേക്കര്‍ പോയത്. ഇവര്‍ തമ്മിലുള്ള ബന്ധം വളരെ വ്യക്തമാണ്.
മലപ്പുറത്തെക്കുറിച്ച് സംഘപരിവാര്‍ പറയുന്ന കാര്യങ്ങള്‍ പിണറായിയും സിപിഎമ്മും ആവര്‍ത്തിച്ചു പറയുന്നു. സംഘപരിവാറിനെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് ഓരോന്ന് പറയുന്നത്. കൃഷ്ണന് കുട്ടിയുടെയും മാത്യു ടി തോമസിന്റെയും നേതാവാരാണെന്ന് അദേഹം ചോദിച്ചു. നിലമ്പൂരില്‍ ആര്യാടന് ഷൗക്കത്ത് ഉജ്ജ്വല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് അദേഹം വ്യക്തമാക്കി. 15,000 വോട്ടിന്ന് യുഡിഎഫ് ജയിക്കും. രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്. ഈ പോക്ക് സിപിഎം പോകുന്നതുകൊണ്ട് ഇതിന്റെ മുകളില്‍ ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കുമെന്ന് വിഡി സതീശന് വ്യക്താക്കി.


