ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താന് മത്സരത്തില്‍ ആദ്യ പന്തില്‍ത്തന്നെ വിക്കറ്റ് നേടി ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ താരം ഹാര്‍ദിക് പാണ്ഡ്യ. ആദ്യ രണ്ടോവര്‍ പിന്നിട്ടപ്പോള്‍ രണ്ടുവിക്കറ്റുകള്‍ പാകിസ്താന് നഷ്ടമായി. മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താമെന്ന് കരുതിയെങ്കിലും വിക്കറ്റ് വീഴ്ച കരട് ആയി മാറിയിരിക്കുകയാണ്.
വൈഡെറിഞ്ഞാണ് ആദ്യ ഓവര്‍ ബൗളിങ്ങിനെത്തിയ ഹാര്‍ദിക് തുടക്കം കുറിച്ചത്. തുടര്‍ന്ന് ജസ്പ്രീത് ബുംറയുടെ കൈകളിലേക്ക് പാക് ഓപ്പണര്‍ സായിം അയ്യൂബിനെ നല്കി ഹാര്‍ദിക് ഇന്ത്യയുടെ ആദ്യ വിക്കറ്റ് നേട്ടം കൈയ്യുറപ്പിച്ചു. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ബുംറ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസിനെ (3) മടക്കിയതോടെ പാകിസ്താന് വലിയ കുരുക്കിലായി. ആദ്യ മത്സരത്തില്‍ ഒമാനെ നേരിട്ട അതേ ടീമിനെ തന്നെയാണ് ഇന്ത്യയും പാകിസ്താനും നിലനിര്‍ത്തിയത്.


