മുംബൈയില്‍ നിന്നും ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. തരിച്ചിറക്കിയതിന്റെ കാരണം വ്യക്തമല്ല. എഐസി 129 എന്ന വിമാനമാണ് മുംബൈയില്‍ തന്നെ തിരിച്ചിറക്കിയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. സംഭവത്തില്‍ വിമാനത്തിലുള്ള 242 പേര് കൊല്ലപ്പെടുകയും ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയുമായിരുന്നു.11 എ സീറ്റിലിരുന്ന വിശ്വാസ് കുമാര്‍ രമേശ് ആണ് എമര്‍ജന്‍സി എക്സിറ്റ് വഴി രക്ഷപ്പെട്ടത്.
മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരന് എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
Comments


