തൃശൂര്‍: അതിരപ്പിള്ളിയില്‍ റോഡരിക്കില്‍ നിര്‍ത്തിയിട്ട വാഹനം തകര്‍ത്ത് കാട്ടാനക്കൂട്ടം. കേടായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട കാറാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. കേടുവന്ന കാര്‍ റോഡരിക്കില്‍ നിര്‍ത്തി അങ്കമാലി സ്വദേശികളായ കാര്‍ യാത്രികര്‍ മറ്റൊരു വാഹനത്തില്‍ അതിരപ്പിള്ളിയിലേക്ക് യാത്ര തിരിച്ചിരുന്നു.
പിന്നീട് രാത്രിയോടെ കാര്‍ തകരാര്‍ പരിഹരിച്ചു കൊണ്ടുപോകുന്നതിന് വേണ്ടി എത്തിയപ്പോഴാണ് കാട്ടാനക്കൂട്ടം കാര്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. കാര്‍ പൂര്‍ണമായും കാട്ടാനക്കൂട്ടം തകര്‍ത്തിട്ടുണ്ട്.
Comments


