കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗോകുലം വീട്ടില്‍ ബാബു, ഭാര്യ സജിത എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മുറികളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.സംഭവ ദിവസം ദമ്പതികള്‍ മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു.
ഭാര്യയുടെവീട്ടില്‍ പോയ മകന് തിരിച്ചെത്തിയപ്പോഴാണ് ബാബുവിനെ കിടപ്പ് മുറിയിലും സജിതയെ ഹാളിലെ ഫാനിലും മരിച്ച നിലയില്‍ കണ്ടെത്തിയത്. സജിത തൂങ്ങി മരിക്കാനായി കയറിയ കസേരയും മറ്റും താഴെ കാണാനില്ലായിരുന്നു.
മരിച്ച ബാബു പത്ത് വര്‍ഷം മുന്‍പാണ് ജോലി അവസാനിപ്പിച്ച് വിദേശത്ത് നിന്ന് തിരികെ എത്തുന്നത്. 25 ലക്ഷത്തിനടുത്ത കടബാധ്യത ബാബുവിന് ഉണ്ടായിരുന്നുവെന്നും ഇതിന്റെ പ്രയാസത്തിലായിരുന്നു ബാബുവെന്നും നാട്ടുകാര്‍ പറയുന്നു. ദമ്പതികള്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്. സ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തി.


