ഇറാന് ഇസ്രാഈല്‍ സംഘര്‍ഷ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തുടരുന്നതിനിടെ ഇസ്രാഈലില്‍ നിന്ന് 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി. ഇതോടെ ഇസ്രാഈലില്‍ നിന്ന് ഇന്ത്യയിലെത്തിയ മലയാളികളുടെ എണ്ണം 31 ആയി. 165 ഇന്ത്യക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
ഇതുവരെ 18 മലയാളികളാണ് ഇറാനില്‍ നിന്ന് തിരിച്ചെത്തിയത്. ഇറാനില്‍ നിന്നും ഇസ്രാഈലില്‍ നിന്നുമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് ഓപറേഷന് സിന്ധു എന്ന പേരിലാണ് ദൗത്യം തുടങ്ങിയത്.
Comments


