കണ്ണൂര്‍ കൂത്തുപറമ്പില്‍ മുള്ളന്‍ പന്നിയുടെ ആക്രമണത്തില്‍ പതിനാറുകാരന് പരിക്ക്. കണ്ടേരി തസ്മീറ മന്‍സിലില്‍
മുഹമ്മദ് ശാദിലിനാണ് (16) പരിക്കേറ്റത്. പുലര്‍ച്ചെ അഞ്ച് മണിയോടെ പിതാവ് താജുദീനൊപ്പം സ്കൂട്ടറില്‍ പള്ളിയില്‍ പോകവേ മുള്ളന്‍ പന്നി റോഡിന് കുറെ ചാടുകയായിരുന്നു. മുള്ള് കയറി സാരമായി പരിക്കേറ്റ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments


