ഗസ്സയില്‍ കഴിഞ്ഞ ദിവസം പട്ടിണിമൂലം 15 കുട്ടികള്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ പട്ടിണിമൂലമുള്ള ആകെ മരണങ്ങളുടെ എണ്ണം 101 ആയി. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് ഏറ്റവും കൂടുതല്‍ പട്ടിണി മരണങ്ങള് സംഭവിച്ചത്.
ചൊവ്വാഴ്ച മരിച്ച കുട്ടികളില്‍ വടക്കന്‍ ഗസ്സ നഗരത്തിലെ ഒരു ആശുപത്രിയില്‍ വെറും ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് യൂസഫ് അല്സഫാദി, തക്കന് ഖാന് യൂനിസിലെ മറ്റൊരു മെഡിക്കല്‍ സെന്ററില്‍ 13 വയസ്സുള്ള അബ്ദുള്‍ഹമീദ് അല്ഗല്ബാനുമാണ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
കുഞ്ഞിന്റെ അമ്മ ഭക്ഷണം കഴിക്കാത്തതിനാലും കുടുംബത്തിന് മറ്റു മാര്‍ഗങ്ങളിലൂടെ പാല് കൊടുക്കാന്‍ കഴിയാത്തതിനാലുമാണ് മരണത്തിന് കീഴടങ്ങിയതെന്ന് യൂസഫ് അല്സഫാദിയുടെ അമ്മാവന് അദം അല്സഫാദി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.
Comments


