ഉത്തര്‍ പ്രദേശിലെ മീററ്റിലെ സ്വകാര്യ ആശുപത്രിയില്‍ പതിമൂന്നുകാരിക്ക് നേരെ അതിക്രമം. ലാലാ ലജ്പത്റായ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ശുചിമുറിയില്‍ വെച്ചാണ് കുട്ടിയെ ഇയാള്‍ ഉപദ്രവിച്ചത്. സംഭവത്തില്‍ ആശുപത്രിയിലെ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരന് രോഹിത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടി ശുചിമുറിയിലേക്ക് പോയതു കണ്ട ഇയാള്‍ കുട്ടിയെ പിന്തുടര്ന്ന് ഉപദ്രവിക്കുകയായിരുന്നു. പീഡന വിവരം പെണ്‍കുട്ടി അമ്മയെ അറിയിച്ചതോട അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അമ്മയുടെ പരാതിയില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
അതേസമയം അതിക്രമം നടന്ന സമയത്ത് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും.
Comments


