തൃശൂരിലെ താമരവെള്ളച്ചാലില്‍ കാട്ടാന ആക്രമണത്തില്‍ 60കാരന് ദാരുണാന്ത്യം. ആദിവാസിവിഭാഗക്കാരനായ പ്രഭാകരനാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പട്ടത്. വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനായി കാട്ടിലേക്ക് പോയപ്പോള്‍ വനത്തിനുള്ളില്‍വെച്ച് കാട്ടാന ആക്രമിക്കുകയായിരുന്നെന്നാണ് വിവരം.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് എത്തുന്നേയുള്ളൂ. പീച്ചി വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശത്ത് വെച്ചായിരുന്നു ആനയുടെ ആക്രമണമുണ്ടായത്. പ്രഭാകരന് ആനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു. മകന് മണികണ്ഠനും മരുമകന് ബിജോയ്ക്കും ഒപ്പമാണ് പ്രഭാകരന് വനത്തിനുള്ളിലേക്ക് ചീനിക്ക ശേഖരിക്കുന്നതിനായി പോയത്. ആറുകിലോമീറ്ററോളം ഉള്ളില്‍ അമ്പഴച്ചാല്‍ എന്ന സ്ഥലത്തുവെച്ചാണ് ആനയുടെ ആക്രമണം. കൂടെയുണ്ടായിരുന്നവരാണ് പ്രഭാകരന് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം നാട്ടിലറിയിച്ചത്.
Comments


