കൊല്ലം കരുനാഗപ്പള്ളിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു. യൂത്ത് കോണ്‍ഗ്രസ് കരുനാഗപ്പള്ളി നിയോജകമണ്ഡലം സെക്രട്ടറി ഷാഫി മുരുകാലയത്തിനാണ് കുത്തേറ്റത്. സമീപവാസിയായ അന്‍സാറാണ് കുത്തിയത്. ഷാഫിയെ കുത്തിയ ശേഷം അന്‍സാര്‍ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഇരുവരും തമ്മിലുള്ള കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
Comments


