കരൂര്‍ ദുരന്തത്തില്‍ വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിജയ്ക്കു ലഭിച്ച വൈ കാറ്റഗറി സുരക്ഷയില്‍ വീഴ്ച ഉണ്ടോയെന്ന് പരിശോധിച്ച് സിആര്‍പിഎഫിന് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടു.
ഫെബ്രുവരി മുതല്‍ ഇതു ഏര്‍പ്പെടുത്തിയിരുന്നുവെന്നും, സംസ്ഥാന പര്യടനം തുടങ്ങുന്നതിന് മുന്‍പ് സുരക്ഷ കൂടുതല്‍ ശക്തമാക്കപ്പെട്ടുവെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, കരൂരില്‍ വിജയിക്ക് നേരെ പലതവണ ചെരുപ്പ് എറിഞ്ഞുവെന്ന ആരോപണം ഉയരുകയായിരുന്നു. കേന്ദ്രം സുരക്ഷയില്‍ വീഴ്ച ഉണ്ടായിരുന്നുവോ? അത് മുന്‍കൂട്ടി തടയാനായില്ലേ? എന്നീ ചോദ്യങ്ങളും ആഭ്യന്തരമന്ത്രാലയം ഉയര്‍ത്തുന്നു.
അതേസമയം, വിജയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ സ്വദേശി പി.എച്ച്. ദിനേശ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. അപകടത്തിന് കാരണക്കാരന്‍ വിജയ് ആണെന്ന് ആരോപിച്ചുള്ള ഹര്‍ജി കോടതി നാളെ പരിഗണിക്കും.


