തിരുവനന്തപുരത്ത് ഹിജാബിന്റെ പേരില്‍ സ്വകാര്യ സ്കൂളില്‍ അഡ്മിഷന് നിഷേധിച്ചതായി ആരോപണം. മുക്കോലയ്ക്കല്‍ സെന്റ് തോമസ് സെന്‍ട്രല്‍ സ്കൂളില്‍ ഹിജാബ് ധരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന് നല്‍കില്ലെന്ന് പറതായി മാതാപിതാക്കള്‍ ആരോപിച്ചു. എന്നാല്‍ സ്കൂളിലെ യൂണിഫോം നിബന്ധനകള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടുപെടുക മാത്രമാണ് ചെയ്തതെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം.
പ്ലസ് വണ്‍ മാനേജ്മെന്റ് സീറ്റുകളിലേക്ക് വട്ടിയൂര്‍ക്കാവ് സ്വദേശികളായ രണ്ടു വിദ്യാര്‍ഥിനികള്‍ മാര്‍ത്തോമാ ചര്‍ച്ച് എജുക്കേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം മുക്കോലയിലെ സെന്റ് തോമസ് സെന്‍ട്രല്‍ സ്കൂളില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അഡ്മിഷന് നല്‍കുന്നതിന്റെ അവസാനഘട്ടത്തില്‍ ഹിജാബ് ധരിച്ച് സ്കൂളിലെത്താനാകില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞെന്നാണ് പിതാവിന്റെ ആരോപണം.
വിഷയത്തില്‍ കുട്ടികളുടെ രക്ഷകര്‍ത്താക്കളും പ്രിന്‍സിപ്പലും തമ്മിലുള്ള സംഭാഷണവും കുടുംബം പുറത്തുവിട്ടു. എന്നാല്‍ സ്കൂളിലെ യൂണിഫോം കര്‍ശനമായി പാലിക്കണമെന്ന് മാത്രമാണെന്ന് നിര്‍ദ്ദേശിച്ചതെന്നാണ് സ്കൂളിന്റെ വിശദീകരണം. സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ മതപരമായ വേര്‍തിരിവ് ഉണ്ടാകരുതെന്നാണ് തങ്ങളുടെ നിലപാടെന്നും അധികൃതര്‍ പറഞ്ഞു.


