ഹിമാചൽ പ്രദേശ് ധർമ്മശാലയിൽ 19 വയസ്സുള്ള കോളജ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ പ്രതിയായ അധ്യാപകന് ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് അധ്യാപകനായ അശോക് കുമാറിന് കോടതി ജാമ്യം നൽകിയത്.
സെപ്റ്റംബർ 18ന് മൂന്ന് സീനിയർ വിദ്യാർഥികൾ ചേർന്ന് റാഗ് ചെയ്തതായും, തുടർന്ന് അധ്യാപകന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം നേരിട്ടതായും മരിച്ച പെൺകുട്ടിയുടെ പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അധ്യാപകന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് പെൺകുട്ടി പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഈ സംഭവങ്ങൾ മൂലം മകൾ മാനസികമായി തകർന്നതായും ആരോഗ്യനില ഗുരുതരമായി മോശമായതായും പിതാവ് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചാബിലെ ലുധിയാനയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഡിസംബർ 26നാണ് പെൺകുട്ടി മരിച്ചത്.
Comments


