ഗുവാഹത്തി: പ്രശസ്ത ഗായകന് സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട് സഹഗായകന്‍ ശേഖര്‍ ജ്യോതി ഗോസ്വാമി ഗുരുതര ആരോപണം ഉന്നയിച്ചു. സിംഗപ്പൂരിലെ പരിപാടിയുടെ സംഘാടകന്‍ ശ്യാംകാനു മഹന്തയും ബാന്‍ഡ് മാനേജര്‍ സിദ്ധാര്‍ഥ് ശര്‍മയും വിഷം നല്‍കിയാണ് സുബീനെ കൊലപ്പെടുത്തിയതെന്ന് ശേഖര്‍ ജ്യോതി ഗോസ്വാമി ആരോപിച്ചു.
സിംഗപ്പൂരിലെ ഹോട്ടലില്‍ സിദ്ധാര്‍ത്ഥ ശര്‍മയുടെ പെരുമാറ്റത്തില്‍ തനിക്ക് സംശയം തോന്നിയെന്നും, അപകടത്തിനു മുന്‍പ് ആഘോഷം നടത്തുന്നതിന് നിയന്ത്രണം പ്രതികള്‍ ബലമായി ഏറ്റുവാങ്ങിയെന്നും ശേഖര്‍ ജ്യോതി പറഞ്ഞു. സുബീന്‍ വെള്ളത്തില്‍ മുങ്ങുന്ന സമയത്ത്, ഗായകന് നീന്തല്‍ അറിയാമെന്ന് പറഞ്ഞ് ഇവര്‍ സഹായം നല്‍കിയില്ലെന്ന് സഹഗായകന്‍ വ്യക്തമാക്കി.
പൊലീസ് ചോദ്യം ചെയ്യലില്‍ തന്നെ ഈ വിവരം ശേഖര്‍ ജ്യോതി ഉന്നയിച്ചിരുന്നു. സുബീന്റെ കുടുംബം കേസുമായി ബന്ധപ്പെട്ട് ഇവന്റ് മാനേജര്‍ ശ്യാംകാനു മഹന്തക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. നിലവില്‍ നാലു പേര് അറസ്റ്റിലായിട്ടുണ്ട്.
സിംഗപ്പൂരിലെ സ്കൂബ ഡൈവിങ്ങിനിടെ 19ന് സംഭവിച്ച അപകടത്തിലാണ് സുബീന്‍ മരിച്ചത്. 3 ദിവസങ്ങളിലായി ലക്ഷക്കണക്കിന് ആരാധകര്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കുകയും വിലാപയാത്രകളിലും പങ്കെടുത്തിരുന്നു.


