ന്യൂഡല്‍ഹി: മൗറീഷ്യസ് യൂണിവേഴ്സിറ്റിയില്‍ നടന്ന പ്രഭാഷണത്തില്‍ ചീഫ് ജസ്റ്റിസ് ബി.ആര്. ഗവായ് ഇന്ത്യന്‍ നിയമവ്യവസ്ഥയെ കുറിച്ച് അഭിപ്രായപ്പെട്ടു. അദ്ദേഹം പറഞ്ഞത്, ”ഒരു കാര്യത്തെ നിയമവിധേയമാക്കിയത് കൊണ്ടു മാത്രം നീതിക്കു ഉറപ്പുണ്ടെന്ന് പറയാനാവില്ല. ചരിത്രത്തില്‍ ഇതിന് നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. അടിമത്തം മുതല്‍ ആദിവാസികളെ ലക്ഷ്യമിട്ടുള്ള കൊളോണിയല്‍ നിയമങ്ങള്‍ ഇതിന് ഉദാഹരണമാണ്.”
നിയമവാഴ്ചയും തുല്യതയും അന്തസ്സും ഉയര്‍ത്തിപ്പിടിച്ച്, സങ്കീര്‍ണവും വ്യത്യസ്തവുമായ സമൂഹത്തില്‍ ഭരണത്തിന് മാര്ഗനിര്ദേശമേകുന്ന ധാര്‍മിക ചട്ടക്കൂടാണ്. കുറ്റകൃത്യങ്ങളില്‍ പ്രതികളായവരുടെ വീടുകള്‍ തകര്‍ത്തുകളയുന്ന ‘ബുള്‍ഡോസര്‍ നീതി’ക്കെതിരേ 2024ല്‍ താനിറക്കിയ വിധിയതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
”ഭരണകൂടത്തിന് ജഡ്ജിയുടെ ജോലി നിര്‍വഹിക്കാനാവില്ല. എല്ലാ സാഹചര്യത്തിലും ഒരൊറ്റ ഫോര്‍മുലയില്‍ നിയമവാഴ്ചയെ മാനിക്കാന്‍ കഴിയില്ല. ഓരോ സമൂഹത്തിനും തങ്ങളുടെ പാരമ്പര്യവും കാഴ്ചപ്പാടുകളും വ്യത്യസ്തമാണ്.”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


