കോട്ടയം: കോട്ടയം കെഎസ്ആര്‍ടിസി ബസ്റ്റാന്റിന് സമീപത്തുള്ള റോഡില്‍ യുവാക്കള്‍ ബിയര്‍ കുപ്പി എറിഞ്ഞ് പൊട്ടിച്ച് അക്രമം. സംഭവത്തിനുശേഷം പ്രദേശത്ത് ഭീകരാന്തരീക്ഷം രൂപപ്പെട്ടു.
യുവാക്കളുടെ പ്രവര്‍ത്തി ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും പൊലീസില്‍ വിവരം നല്‍കുകയും ചെയ്തു. പിന്നാലെ യുവാക്കളെക്കൊണ്ട് പൊലീസ് റോഡ് വൃത്തിയാക്കിച്ചു. പ്രതികളിലൊരാള്‍ സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും പൊതുസ്ഥലത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കിയതിനും പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
Comments


