മധ്യപ്രദേശും രാജസ്ഥാനും ചേര്‍ന്ന് 11 കുട്ടികളുടെ മരണം വ്യാജ കഫ് സിറപ്പിനെ തുടര്‍ന്നാണ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ മധ്യപ്രദേശിലെ ചിന്ദ്വാഡയില്‍ ഒന്‍പത് കുട്ടികളും, രാജസ്ഥാനിലെ ഭരത്പൂര്‍, സിക്കാര്‍ ജില്ലകളില്‍ രണ്ട് കുട്ടികളും മരിച്ചു.
കിഡ്നി തകരാറിലായതാണ് മരണത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നിരവധി കുട്ടികള്‍ ഇപ്പോള്‍ ചികിത്സയിലാണ്. 1400ല്‍ അധികം പേരെ ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്.
സിറപ്പ് കഴിച്ച കുട്ടികളില്‍ ഛര്‍ദ്ദി, തലകറക്കം, മയക്കം, അബോധാവസ്ഥ തുടങ്ങിയ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ഭരത്പൂരില്‍ മരുന്ന് വിതരണം പൂര്‍ണമായും നിരോധിച്ചു.
Comments


