പാര്‍ട്ടി നേതാവായ വിജയ് ഉടന്‍ കരൂരിലേക്ക് പോകുമെന്ന് അറിയിച്ചു. സ്ഥലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നൊരുക്കങ്ങള്‍ നടത്താന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 20 അംഗ സംഘം നേതൃത്വം വഹിക്കും. എന്‍. ആനന്ദ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഒളിവിലാണ്, എന്നതിനാലാണ് പ്രത്യേക സംഘം നിയോഗിച്ചത്. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട ദേശീയ മക്കള്‍ ശക്തി കക്ഷി ഉള്‍പ്പെടെയുള്ള ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതി തള്ളി. അന്വേഷണം ആരംഭിച്ച ഉടന്‍ എങ്ങനെ സിബിഐക്ക് കൈമാറുമെന്നും കോടതിയെ രാഷ്ട്രീയപ്പോരിനുള്ള വേദിയാക്കരുതെന്നും ഹൈക്കോടതി മധുരൈ ബെഞ്ച് പറഞ്ഞു.
ഹര്‍ത്താല്‍, റോഡ് റാലി പോലുള്ള പൊതുയോഗങ്ങളോ കോടതി ഉത്തരവ് വരെ നടത്തരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ രണ്ടാഴ്ചക്കുള്ളില്‍ നിയമാവലി തയ്യാറാക്കണമെന്നും, അതുവരെ ഇത്തരം പരിപാടികള്‍ നടത്തുന്നത് നിരോധിച്ചിരിക്കണം.


