ശബരിമലയിലെ ശ്രീകോവിലിന്റെ വാതിലും കട്ടിലപ്പടിയും എന്ന പേരില്‍ ചെന്നൈയില്‍ ഉണ്ണികൃഷ്ണന് പോറ്റി സംഘടിച്ച പ്രദര്‍ശന മേളയുടെ ദൃശ്യങ്ങള്‍ പുറത്ത്. നടന് ജയറാം പങ്കെടുത്ത പൂജയുടെ ദൃശ്യങ്ങള്‍ 2019ല്‍ ഒരു യൂട്യൂബ് ചാനലില്‍ വന്നിരുന്നു.
അതേസമയം താന്‍ പൂജയില്‍ പങ്കെടുത്തിട്ടുണ്ടെന്ന് സമ്മതിച്ച് ജയറാം. ചെന്നൈയിലെ അമ്പത്തൂരിലെ ഒരു ഫാക്ടറിയിലാണ് പൂജ നടന്നതെന്നും ഉണ്ണികൃഷ്ണന് പോറ്റി വിളിച്ചതിനെ തുടര്‍ന്നാണ് അവിടെ പോയതെന്നും ജയറാം പറഞ്ഞു.
തന്റെ ആവശ്യപ്രകാരം ശബരിമലയിലേക്ക് കൊണ്ടുപോകും മുന്‍പ് തന്റെ വീട്ടിലെ പൂജമുറിയിലും എത്തിച്ചാണ് കൊണ്ടുപോയതെന്ന് ജയറാം പറഞ്ഞു.
താന്‍ വീരമണിയേയും കുറച്ച് പൂജാരികളേയും വീട്ടിലേക്ക് ക്ഷണിച്ചെന്നും അവര്‍ക്ക് ചെറിയ ദക്ഷിണ കൊടുത്തെന്നും ജയറാം പറഞ്ഞു.
ആന്ധ്രാപ്രദേശില്‍ നിന്നുള്ള ധനികനായ വ്യവസായിയും അയ്യപ്പഭക്തനുമായ ആളില്‍ നിന്ന് പണം വാങ്ങിയ ശേഷമാണ് വാതില്‍ നിര്‍മിച്ചിരിക്കുന്നത്. 2019 ഏപ്രില്‍-ജൂലൈ മാസങ്ങള്‍ക്ക് ഇടയിലായിരുന്നു വാതിന്റെ നിര്‍മാണം എന്നാണ് ലഭിക്കുന്ന വിവരം. ശബരിമലയില്‍ സമര്‍പ്പിക്കാന്‍ എന്ന് വ്യവസായിയെ വിശ്വസിപ്പിച്ച ശേഷം വാതില്‍ നിര്‍മിക്കുകയായിരുന്നു. ആന്ധ്രയില്‍ തന്നെയായിരുന്നു വാതിലിന്റെ നിര്‍മാണം. ഇത് പിന്നീട് ചെന്നൈയില്‍ എത്തിച്ച ശേഷമാണ് സ്വര്‍ണം പൂശിയത്.
അതേസമയം, ശബരിമല സ്വര്‍ണപ്പാളിയുടെ സ്പോണ്സര്മാരില് ഒരാളായ ഉണ്ണികൃഷ്ണന് പോറ്റിയുടെ ഇടപാടുകള്‍ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ബ്ലെയ്ഡ് പലിശക്ക് പണം നല്കി ഭൂമി പലയിടത്തും സ്വന്തം പേരിലാക്കിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.


