തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ മൂന്ന് കുഞ്ഞുങ്ങളെ കൂടി ഏറ്റുവാങ്ങി. വളരെ കുറഞ്ഞ സമയം കൊണ്ടാണ് ഇത്രയും കുട്ടികള്‍ എത്തുന്നത് എന്നത് അമ്മത്തൊട്ടിലിന്റെ ചരിത്രത്തില്‍ ആദ്യമായാണ്.
ആലപ്പുഴയില്‍ നിന്ന് 20 ദിവസ പ്രായമുള്ള ഒരു കുഞ്ഞും, തിരുവനന്തപുരം ജില്ലയിലെ രണ്ടാഴ്ച പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളുമാണ് എത്തിച്ചത്. മൂന്നു പേരും പെണ്‍കുട്ടികളാണ്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി അറിയിച്ചു.
ആലപ്പുഴയിലെ കുഞ്ഞിന് വീണ, തിരുവനന്തപുരത്തെ കുഞ്ഞുങ്ങള്‍ക്ക് അഹിംസയും അക്ഷരയുമെന്നിങ്ങനെ പേരിട്ടു. ഈ വര്‍ഷം ഇതുവരെ അമ്മത്തൊട്ടിലില്‍ എത്തിയത് 23 കുഞ്ഞുങ്ങളാണ്14 പെണ്‍കുട്ടികളും 9 ആണ്‍കുട്ടികളും.
Comments


