കൊല്ലം: പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കരുനാഗപ്പിള്ളി എം.എല്‍.എ സി.ആര്. മഹേഷ് ഇന്ന് ഗാന്ധി ജയന്തി ദിനത്തില്‍ മൗനവ്രതം ആചരിക്കുന്നു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ നീണ്ടുനില്‍ക്കുന്ന മൗനവ്രതത്തിനിടയിലും പൊതുചടങ്ങുകളില്‍ പങ്കെടുക്കും.
അകലെയാണെന്ന് തോന്നുമെങ്കിലും നമ്മുടെ ആത്മാവിന്റെ ഉള്ളില്‍ നീറുന്ന വേദനയാവുകയാണ് പലസ്തീന്. അവിടുത്തെ കുഞ്ഞുങ്ങളുടെ നിലവിളി ഉയരുമ്പോള്‍ നിസ്സഹായതയുടെ കണ്ണീരണിയുവാനും നോക്കിനില്‍ക്കാനുമല്ലാതെ മറ്റൊന്നിനും കഴിയുന്നില്ലല്ലോയെന്നും മഹേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
അവരുടെ വേദനയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനുമാണ് മഹാത്മാവിന്റെ ജന്മദിനത്തില് ഒരു ദിവസം മുഴുവന്‍ മൗനത്തില്‍ കഴിയുന്നതെന്ന് മഹേഷ് വ്യക്തമാക്കി.
Comments


