വിജയ്ക്കെതിരെ നാമക്കലില്‍ പോസ്റ്ററുകള്‍. വിജയ് കൊലയാളി എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. വിദ്യാര്‍ഥി യൂണിയന്റെ പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം സംഭവത്തിനു പിന്നില്‍ ഡിഎംകെ ആണെന്ന് ടിവികെ ആരോപിക്കുന്നു. റിലിക്കിയെ തിക്കിലും തിരക്കിലും പെട്ട് 41 പേര് മരിച്ച സംഭവത്തില്‍ വിജയ്യെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന തരത്തിലുള്ള പോസ്റ്ററുകളും കരൂരില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
‘വിജയ്യെ ഉടന്‍ അറസ്റ്റ് ചെയ്യണം, ആള്‍കൂട്ട ദുരന്തമുണ്ടാക്കി ഒളിച്ചോടിയ രാഷ്ട്രീയ നേതാവാണ് വിജയ്, കൊലപാതകിയായ വിജയിയെ ഉടന്‍ അറസ്റ്റ് ചെയ്യണം’, തുടങ്ങിയ പോസ്റ്ററുകളാണ് കരൂരില്‍ കാണുന്നത്. തമിഴ്നാട് സ്റ്റുഡന്റസ് യൂണിയന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. അതേസമയം കരൂര്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരമായി ഇന്ന് സംസ്ഥാന വ്യാപകമായി വ്യാപാരികള്‍ കടമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനിടെ കരൂരിലേക്ക് പോകാന്‍ വിജയ് അനുമതി തേടിയിരുന്നു. എന്നാല്‍ പൊലീസ് അനുമതി നിഷേധിച്ചു. പൊലീസ് അനുമതി നിഷേധിച്ചതില്‍ ടിവികെ മദ്രാസ് ഹൈകോടതിയെ സമീപിച്ചേക്കും. പൊലീസ് സുരക്ഷ ഒരുക്കണമെന്നാണ് ടിവികെയുടെ ആവശ്യം.


