കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വലിയ ഉയര്‍ച്ച. ഗ്രാമിന് 85 രൂപ കൂടി 10,670 രൂപയായി. പവന് 680 രൂപ വര്‍ധിച്ച് 85,360 രൂപയാണ് ഇന്നത്തെ വില. ആഗോള വിപണിയിലും സ്വര്‍ണം സര്‍വകാല റെക്കോഡിലാണ് വ്യാപാരം.
സ്പോട്ട് ഗോള്‍ഡ് 0.8% ഉയര്‍ന്ന് 3,789.39 ഡോളറായപ്പോള്‍, യു.എസ് ഗോള്‍ഡ് ഫ്യൂച്ചറുകള്‍ 0.3% വര്‍ധിച്ച് 3,818.30 ഡോളറായി. ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് കുറയ്ക്കുന്ന സാധ്യതയാണ് വില വര്‍ധനയ്ക്ക് പ്രധാന കാരണം. വരും ദിവസങ്ങളിലും സ്വര്‍ണവില കൂടി നിലനില്‍ക്കുമെന്നാണ് സൂചന.
ഇന്ത്യന്‍ ഓഹരി വിപണിയും നേട്ടത്തില്‍ ആരംഭിച്ചു. സെന്‍സെക്സ് 162.31 പോയിന്റ് ഉയര്‍ന്ന് 80,588.77-ലും, നിഫ്റ്റി 73.85 പോയിന്റ് കൂടി 24,728.55-ലുമാണ് വ്യാപാരം. സ്മോള്‍-മിഡ് ക്യാപ്, റിയാല്‍റ്റി, മെറ്റല്‍ ഇന്‍ഡക്സുകള്‍ നേട്ടത്തിലാണ്. എന്നാല്‍ എഫ്.എം.സി.ജി. ഇന്‍ഡക്സില്‍ ഇടിവ് രേഖപ്പെടുത്തി.


