സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ ഇന്ന് മുതല്‍ വീണ്ടും പേര് ചേര്‍ക്കാം. ഒക്ടോബര്‍ 14 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ഉണ്ടാകും. സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ ഉള്‍പ്പെടുത്തിയുള്ള കരട് പട്ടികയും ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിക്കും. സെപ്റ്റംബര്‍ രണ്ടിന് പുറത്തുവിട്ട അന്തിമ വോട്ടര്‍ പട്ടികയാണ് കരടായി പ്രസിദ്ധീകരിക്കുന്നത്.
പട്ടികയിലുള്ള 2.83 കോടി വോട്ടര്‍മാര്‍ക്ക് സവിശേഷ നമ്പര്‍ നല്‍കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍അറിയിച്ചിരുന്നു . 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് പട്ടികയില്‍ പേര് ചേര്‍ക്കാം.അന്തിമ വോട്ടര്‍ പട്ടിക ഒക്ടോബര്‍ 25 ന് പ്രസിദ്ധീകരിക്കും
Comments


