ബിഹാറിലെ ധാക്ക മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് 80,000 മുസ്ലിംകളെ നീക്കാന്‍ ബിജെപിയുടെ ആസൂത്രിത നീക്കം നടക്കുന്നതായി കണ്ടെത്തല്‍. വോട്ട് വെട്ടാന്‍ ശ്രമം നടന്നതായി ‘ദ റിപ്പോര്‍ട്ടേഴ്സ് കളക്ടീവ്’ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ പൗരന്മാരല്ലെന്ന് ആരോപിച്ചാണ് ബിജെപിയുടെ ആസൂത്രിത നീക്കം.
ബിജെപി എംഎല്‍എ പവന് കുമാര്‍ ജയ്സ്വാളിന്റെ പേഴ്സണല്‍ സ്റ്റാഫിന്റെ പേരിലാണ് വോട്ട് വെട്ടാന്‍ അപേക്ഷ നല്‍കിയത്. ബിജെപിയുടെ ലെറ്റര്‍ ഹെഡില്‍ ബിഹാര്‍ സിഇഒയ്ക്ക് അയച്ച കത്തുകളും പുറത്തുവന്നു. പട്നയിലെ ബിജെപി സംസ്ഥാന കമ്മിറ്റിയുടെ പേരിലും അപേക്ഷ നല്കി.
Comments


