ഡീലിമിറ്റേഷന്‍ പ്രക്രിയ പുരോഗമിക്കുന്നുവെന്നാണ് വെബ്സൈറ്റില്‍ എഴുതിക്കാണിക്കുന്നത്.
കോഴിക്കോട്: കോരപ്പുഴ പാലത്തിനു സമീപം സ്വകാര്യ ബസ് ലോറിയിലിടിച്ച് 15ലേറെ പേര്‍ക്ക് പരിക്ക്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. അമിതവേഗതയില്‍ വരുന്ന ബസ് നിയന്ത്രണംവിട്ട് ടിപ്പര്‍ ലോറിയിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ടിപ്പര്‍ ലോറി റോഡരികിലേക്ക് മറിയുകയും ടിപ്പറിലുണ്ടായിരുന്ന കരിങ്കല്‍ ബസിനകത്തേക്ക് തെറിക്കുകയും യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓംനി വാനിലും ഇടിച്ച ബസ് അടുത്തുള്ള വീടിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്.
പരിക്കേറ്റവരില്‍ ബസ് െ്രെഡവറടക്കം ആറ് പേരുടെ നില ഗുരുതരമാണ്. കോഴിക്കോട് നിന്നും ഇരിട്ടിയിലേക്കുള്ള ഹോളിമാതാ ബസാണ് അപകടത്തില്‍പ്പെട്ടത്.


