പാലക്കാട്: ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമര്‍ശം നടത്തിയതില്‍ പാലക്കാട് സിപിഎം ജില്ല സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിനെതിരായ പരാതിയില്‍ പൊലീസ് നിയമോപദേശം തേടും. പരാതി പാലക്കാട് എസ്പി നോര്‍ത്ത് പൊലീസിന് കൈമാറും. മൂന്നാം കക്ഷിയാണ് പരാതി നല്‍കിയിരിക്കുന്നത് എന്നതിനാല്‍ നിയമോപദേശം ഇല്ലാതെ തുടര്‍നടപടി സ്വീകരിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ഷാഫി ഉടന്‍ ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്നാണ് സുരേഷ് ബാബു പറഞ്ഞത്. ഷാഫിയും രാഹുലും ഇക്കാര്യത്തില്‍ കൂട്ടുകച്ചവടം നടത്തുന്നവരാണെന്നും സ്ത്രീവിഷയത്തില്‍ രാഹുലിന്റെ ഹെഡ്മാഷാണ് ഷാഫി പറമ്പിലെന്നും കോണ്‍ഗ്രസിലെ പല നേതാക്കളും രാഹുലിന്റെ അധ്യാപകരുമാണെന്ന അധിക്ഷേപമാണ് സുരേഷ് ബാബു നടത്തിയത്.
Comments


