സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം പട്ടികയിലുള്‍പ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചുള്ള പ്രതിഷേധം ലഡാക്കിനെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. സെപ്റ്റംബര്‍ 10 മുതല്‍ 35 ദിവസമായി നിരാഹാരസമരത്തിലായിരുന്ന 15 പേരില്‍ രണ്ടുപേരുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് ലഡാക്ക് അപെക്സ് ബോഡി (എല്‍.എ.ബി) യുവജന വിഭാഗം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
കേന്ദ്ര സര്‍ക്കാര്‍ ആരോപിക്കുന്നതുപോലെ ഏതെങ്കിലും വ്യക്തികളുടെ ഇടപെടലോ, ജനങ്ങളുടെ വൈകാരിക പ്രതികരണങ്ങളോ അല്ല ലഡാക്കിലെ സംഭവ വികാസങ്ങള്‍ക്കുപിന്നിലെന്നതാണ് വസ്തുത. മോദി സര്‍ക്കാറിന്റെ മോഹന വാഗ്ദാനങ്ങള്‍ വിശ്വസിച്ച്, അവരുടെ ഭരണപരമായ എല്ലാ നിക്കങ്ങള്‍ക്കും അനുകൂലമായി നിലകൊള്ളുകയും ഒടുവില്‍ തങ്ങള്‍ വഞ്ചിക്കപ്പെടുകയാണെന്നുറപ്പായപ്പോള്‍ ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ സ്വാഭാവിക പ്രതികരണമാണിതെന്നതാണ് യാഥാര്‍ത്ഥ്യം. കാര്യങ്ങള്‍ കൈവിട്ടുപോയപ്പോഴും സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്തം പ്രക്ഷോഭത്തിന്റെ മുഖമായി മാറിയ വാങ് ചുകിന്റെയും പ്രതിപക്ഷത്തിന്റെയും തലയില്‍ വെച്ചുകെട്ടാനും സംഭവത്തിനു പിന്നില്‍ വിദേശ ശക്തികളുടെ പങ്ക് സ്ഥാപിച്ചെടുക്കാനുമുള്ള കേന്ദ്ര സര്‍ക്കാറിന്റെ ശ്രമം മുറിവില്‍ മുളകുപുരട്ടുന്നതിന് തുല്യമാണ്.
2019 ലാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ജമ്മു കശ്മീര്‍ വിഭജിക്കുന്നതും ലഡാക്കിനെ ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശമായി രൂപീകരിക്കുന്നതും. ആ സമയത്ത്. സോനം വാങ്ചുക്ക് ഉള്‍പ്പെടെ പലരും ലഡാക്കിനുള്ള കേന്ദ്രഭരണ പ്രദേശ പദവിയെ സ്വാഗതം ചെയ്തു. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍, ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഭരണത്തിന് കീഴില്‍ ലഡാക്കിലെ കാര്യങ്ങള്‍ തകിടം മറി ഞ്ഞു. ലഡാക്കില്‍ ഒരു നിയമസഭ ഇല്ലാതിരുന്നതിനാല്‍ തന്നെ പ്രദേശം നേരിട്ടുള്ള കേന്ദ്രഭരണത്തിന് കീഴിലായി. മറ്റൊരു കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുകയും മുഖ്യമന്ത്രി ഒമര്‍ അ ബ്ദുള്ളയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ സംസ്ഥാന പദവി സംബന്ധിച്ച് ലഡാക്കില്‍ അതൃപ്തി വര്‍ധിച്ചുവന്നു. ഇത് വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്കും നിരാഹാര സമരങ്ങള്‍ക്കും കാരണമായി. ഇതിനായി ബുദ്ധമത ഭൂരിപക്ഷ പ്രദേശമായ ലേയിലെയും മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കാര്‍ഗിലിലെയും വിവിധ ഗ്രൂപ്പുകള്‍ ആദ്യമായി ഒരു സംയുക്ത വേദിയില്‍ കൈകോര്‍ത്തു. ലേയിലെ പരമോന്നത സമിതിയും ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സും. 2020 ല്‍ ബി.ജെ.പി നല്കിയ വാഗ്ദാനങ്ങളില്‍ നിന്ന് പിന്മാറിയതും ലഡാക്കിലെ യുവാക്കള്‍ ക്കിടയില് വര്‍ഷങ്ങളായി തുടരുന്ന തൊഴിലില്ലായ്മയുമാണ് ഇപ്പോഴത്തെ പ്രക്ഷോഭത്തിന് കാരണമെന്നാണ് പ്രാദേ ശിക നേതാക്കളും പറയുന്നത്. ലഡാക്കിന്റെ ആവശ്യങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു ഉന്നതതല സമിതി രൂപീകരിച്ചിരുന്നുവെങ്കിലും ചര്‍ച്ചകള്‍ക്ക് കാര്യമായ പുരോഗതി ഉണ്ടായില്ല. ഇക്കഴിഞ്ഞ മാര്‍ച്ചില്‍, ലഡാക്കില്‍ നിന്നുള്ള ഒരു പ്രതിനിധി ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടിരുന്നു. എന്നാല്‍ തങ്ങളുടെ പ്രധാന ആവശ്യങ്ങള്‍ അമിത് ഷാ നിരസിച്ചുവെന്നാണ് പ്രദേശത്തിന്റെ പ്രതികരണം.
ഇതിന് പിന്നാലെയാണ് ലഡാക്കിന് സംസ്ഥാന പദവി, ഭരണഘടനയിലെ ആറാം ഷെഡ്യൂളിന് കിഴിലുള്ള ഭരണഘടനാപരമായ സംരക്ഷണം, ഗോത്ര സ്വത്വവും ദുര്‍ബലമായ ആവാസ വ്യവസ്ഥയും സംരക്ഷിക്കുന്നതിന് കൂടുതല്‍ പ്രാദേശിക സ്വയംഭരണം എന്നിവ ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങള്‍ പ്രദേശത്തുണ്ടായത്. ഇന്ത്യന്‍ ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ ഗോത്ര പ്രദേശങ്ങള്‍ അല്ലെങ്കില്‍ കുന്നിന് പ്രദേശങ്ങള്‍ക്ക് ഭരണഘടനാപരമായ സംരക്ഷണവും കൂടുതല്‍ സ്വയംഭരണവും നല്‍കുന്നുണ്ട്. നിയമസഭയുടെ അഭാവം ലഡാക്കിന് സ്വയംഭരണത്തിനും പ്രാദേശിക താല്പര്യങ്ങള് സംരക്ഷിക്കാനുമുള്ള കഴിവ് ഇല്ലാതാക്കിയതായി നാട്ടുകാര്‍ കരുതുന്നു. ലഡാക്കിനെ ഒരു കേന്ദ്രഭരണ പ്രദേശമായി ചുരുക്കിയപ്പോള്‍ അവിടെ നിലവി ലുണ്ടായിരുന്ന തൊഴിലവസരങ്ങള്‍, ഭൂമിയുടെ അവകാശങ്ങള്‍, സംരക്ഷണം എന്നിവ ദുര്‍ബലമാകുന്നുണ്ടെന്നും അവര്‍ പരാതിപ്പെടുന്നു. ലഡാക്കില്‍ ദുര്‍ബലമായ ഒരു പരിസ്ഥിതി നിലനില്‍ക്കുന്നതിനാല്‍, സൗരോര്‍ജ്ജം ഉള്‍പ്പെടെയുള്ള വലിയ തോതിലുള്ള പദ്ധതികള്‍ പരിസ്ഥിതിയെ അപകടത്തിലാക്കുമെന്ന് പ്രദേശവാസികള്‍ ഭയപ്പെടുന്നു. ഭര ണത്തിലും വികസനത്തിലും തീരുമാനങ്ങള്‍ തദ്ദേശീയരെ പരിഗണിക്കാതെ തീരുമാനം എടുക്കുന്നു എന്നതാണ് മറ്റൊരു കാരണം.
പ്രതിഷേധക്കാരുടെ ആവശ്യങ്ങളില്‍ ഇനി അടുത്ത ചര്‍ച്ച നടക്കുന്നത് ഒക്ടോബര്‍ ആറിനാണ്. ആഭ്യന്തര മന്ത്രാലയവും എല്‍.എ.ബിയിലെയും കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സിലെയും (കെഡിഎ) അംഗങ്ങള്‍ ഉള്‍പ്പെടുന്ന ലഡാക്ക് പ്രതിനിധികളും തമ്മിലാണ് ചര്‍ച്ച. തങ്ങളുടെ ആവശ്യങ്ങള്‍ക്കായി കഴിഞ്ഞ നാല് വര്‍ഷമായി സംയുക്തമായി ഒരു പ്രക്ഷോഭത്തിന് നേതൃത്വം നല്കുന്ന രണ്ട് സംഘടനകളും മുമ്പ് കേന്ദ്രവുമായി നിരവധി റൗണ്ട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ലഡാക്ക് ജനതയുടെ ക്ഷേമത്തിനും ശാക്തികര ണത്തിനും കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും യുവാക്കളോടൊപ്പം നിലകൊള്ളുന്നുവെന്നുമാണ് സര്‍ക്കാരിന്റെ വാദമെങ്കിലും വസ്തുതകള്‍ അങ്ങിനെയല്ലെന്നതാണ് കേന്ദ്രഭരണ പ്രദാശമായി ലഡാക്കിന്റെ ചരിത്രം പറയുന്നത്. എന്നാല്‍ നിലവിലെ സാഹചര്യം മനഃപൂര്‍വം ആസൂത്രണം ചെയ്തതാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
വാങ് ചുകിനെ ഇതിനുള്ള കാരണമായി സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നു. നേപ്പാളിലെ ജെന്‍ സീ പ്രതിഷേധങ്ങളുമായും അറബ് വസന്തവുമായും താരതമ്യപ്പെടുത്തികൊണ്ടുള്ള പ്രകോപനപരമായ പ്രസ്താവനകള്‍ വാങ് ചുക് നടത്തിയതായും കേന്ദ്രം പറയുന്നു. വസ്തുതകളെ മറച്ചുപിടിച്ച് തങ്ങളുടെ ഭാഗം സുരക്ഷിതമാക്കുന്നതിനുപകരം ലഡാക് നിവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമമാണ് സര്ക്കാറിന്് ഭാഗത്തുനിന്നുണ്ടാവേണ്ടത്. ചൈനയുമായി അതിര്‍ത്തിപങ്കിടുന്ന ദേശത്തെ പ്രശ്നങ്ങളെ അതിന്റേതായ ഗൗരവത്തിലെടുക്കാന്‍ വൈകുന്ന ഓരോ നിമിഷങ്ങളും രാജ്യസുരക്ഷക്കുതന്നെ ഭീഷണിയാണെന്നുള്ള തിരിച്ചറിവായിരിക്കണം ഇക്കാര്യത്തില്‍ സര്‍ക്കാറിനെ നയിക്കേണ്ടത


