സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 10,530 രൂപയായി. പവന്റെ വില 320 രൂപയും ഉയര്‍ന്ന് 84,240 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 35 രൂപ വര്‍ധിച്ച് 8655 രൂപയായി. ആഗോളവിപണിയില്‍ സ്വര്‍ണവില കുറഞ്ഞു. സ്പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.2 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 3,741.21 ഡോളറായാണ വില കുറഞ്ഞത്. എന്നാല്‍, ഈയാഴ്ച സ്വര്‍ണവിലയില്‍ 1.6 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
Comments


