സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും ഇളവ്. ഇന്ന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 10,490 രൂപയും പവന് 83,920 രൂപയുമായി.
ഇന്നലെ ഗ്രാമിന് 30 രൂപ കുറഞ്ഞ് 10,575 രൂപയും പവന് 240രൂപയു കുറഞ്ഞ് 84,600 രൂപയുമായിരുന്നു. രണ്ടുദിവസം കൊണ്ട് പവന് 920 രൂപയാണ് കുറഞ്ഞത്.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നിരുന്നു. ഈ ദിവസങ്ങളില്‍ രാവിലെയും ഉച്ചക്കുമായി രണ്ടുതവണയാണ് വില വര്‍ധിച്ചത്. തിങ്കളാഴ്ച രാവിലെ 340 രൂപ വര്‍ധിച്ച് പവന്റെ വില 82,560ലെത്തിയിരുന്നു. ഉച്ചക്കു ശേഷം ഗ്രാമിന് 45 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാമിന്റെ വില 10,365 രൂപയായി വര്‍ധിച്ചു. പവന് 360 രൂപ വര്‍ധിച്ച് 82,920 രൂപയുമായി. ചൊവ്വാഴ്ച രാവിലെ ഗ്രാമിന് 115 രൂപയുടെയും പവന് 920 രൂപയുടെയും വര്‍ധനവാണുണ്ടായത്. ഉച്ചക്ക് ശേഷം ഗ്രാമിന് 125 രൂപയും പവന് 1000 രൂപയും കൂടി. ഇതോടെ ഗ്രാമിന് 10,605 രൂപയും പവന് സ്വര്‍ണത്തിന്റെ വില 84840 രൂപയായി കുതിച്ചുയര്‍ന്നു.


