കാസര്‍കോട്: ജില്ലയിലെ മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഭാരവാഹികളുടെ വിവരങ്ങളും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നു. ഇതനുസരിച്ച് മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും വാര്‍ഡ്/ ശാഖാ കമ്മിറ്റികള്‍ മുതല്‍ ദേശീയ കൗണ് സില് അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ പ്രവര്‍ത്തനങ്ങളും വിവരങ്ങളും ഉള്‍പ്പെടുത്തി ഐ.യു.എം.എല്‍ ഗ്രീന്‍ കണക്ട് എന്ന ആപ്പ് സജ്ജമായി.
മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും വാര്‍ഡ്/ശാഖ തലം തൊട്ട് സംസ്ഥാന, ദേശീയ തല അംഗങ്ങളടക്കമുള്ളവരുടെ പേരും ഫോണ്‍ നമ്പറും യഥാസമയം പാര്‍ട്ടി പ്രവര്ത്തകന്മാര്ക്ക് ലഭ്യമാകും. മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും വാര്‍ഡ്/ ശാഖാതലം തൊട്ട് ജില്ലാതലം വരെയുള്ള പാര്‍ട്ടി പരിപാടികളും യോഗതീരുമാനങ്ങളും ഹാജര്‍ വിവരങ്ങളും മറ്റും ആപ്പില്‍ ലഭ്യമാകും. മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും ജില്ലയിലെ മുഴുവന്‍ ഘടകങ്ങളുടെയും പെര്‍ഫോമന്‍സ് റിപ്പോര്‍ട്ട്, റാങ്കിംഗ്, എസ്.എം.എസ് സംവിധാനം എന്നിവ ആപ്പിലൂടെ ലഭ്യമാകും.
മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ സംഘടന ഡിജിറ്റലൈസേഷന് പ്രഖ്യാപനവും ആപ്പ് ലോഞ്ചിംഗും ഒക്ടോബര്‍ 13ന് ഉച്ചക്ക് രണ്ടു മണിക്ക് ചെര്‍ക്കള ഐ മാക്സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. മുസ്ലിം ലീഗ് ജില്ലാ ടെക്നിക്കല്‍ വിംഗാണ് ഡിജിറ്റലൈസേഷന് സംവിധാനവും ഐ.യു.എം.എല്‍ ഗ്രീന്‍ കണക്ട് ആപ്പും വികസിപ്പിച്ചെടുത്തത്.


