ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രിം കോടതി പരിഗണിക്കും. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, ഗള്‍ഫിഷ ഫാത്തിമ, മീറാന്‍ ഹൈദര്‍ എന്നിവരും മറ്റു പ്രതികളും സുപ്രിം കോടതിയെ സമീപിച്ചത്.
ഇതിനു മുമ്പ് സുപ്രിം കോടതി രണ്ട് തവണ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചിരുന്നു. 2020 സെപ്റ്റംബറില്‍ ഉമര്‍ ഖാലിദിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരല്‍, യുഎപിഎ തുടങ്ങിയ വകുപ്പുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം അടക്കമുള്ള എട്ട് പേരുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. അറസ്റ്റിന് അഞ്ചു വര്‍ഷത്തിന് ശേഷമാണ് അവരുടെ ജാമ്യാപേക്ഷയില്‍ സുപ്രിം കോടതി അന്തിമ തീരുമാനം കൈക്കൊള്ളുന്നത്. സിഎഎ വിരുദ്ധ സമരവും തുടര്‍ന്നുണ്ടായ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.


