കാട്ടാക്കട: കുന്നത്തുകാല്‍ ചാവടിയില്‍ തെങ്ങ് കടപുഴകി വീണുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കാപ്പി കുടിച്ച് വിശ്രമിച്ചുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളായ ചന്ദ്രികയും വസന്തയും മരിച്ചവരാണ്.
ഗുരുതരമായി പരുക്കേറ്റ സ്നേഹലത (54), ഉഷ (59) ഉള്‍പ്പെടെ അഞ്ചുപേരെ കാരക്കോണം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകടസമയം സ്ഥലത്ത് ഏകദേശം 48 തൊഴിലാളികള്‍ ഉണ്ടായിരുന്നതായി അറിയുന്നു. പലരും ഓടി രക്ഷപ്പെടുന്നതിനിടെ പരിക്കേറ്റിട്ടുണ്ട്.
കനാല്‍ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. തെങ്ങ് ഏറെ പഴക്കം ചെന്നതാണെന്നാണ് വിവരം. പാറശ്ശാല ഫയര്‍ഫോഴ്സും വെള്ളറട പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.
Comments


