തിരുവനന്തപുരം: ‘സ്പൂണും നാരങ്ങയും’ കളിയുടെ നിയമാവലിയില്‍ ”ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്” എന്ന മഹത്തരമായ നിയമം ചേര്‍ത്ത മൂന്നാം ക്ലാസ് വിദ്യാര്‍ഥി അഹാന് ഇന്ന് നിയമസഭയിലെത്തി.
പരീക്ഷയിലെ ചോദ്യത്തിന് സാമൂഹികബോധത്തോടെ നല്കിയ ഉത്തരമാണ് അഹാനെ ശ്രദ്ധേയനാക്കിയത്. ജനാധിപത്യത്തിന്റെ വേദിയായ നിയമസഭയിലേക്ക് കുട്ടിയെ ക്ഷണിച്ചത് സ്പീക്കര്‍ എ. എന്‍. ഷംസീര്‍ ആയിരുന്നു.
രാവിലെ സ്പീക്കറുടെ വസതിയായ ‘നീതി’യില്‍ എത്തിയ അഹാന് പ്രഭാതഭക്ഷണത്തിന് ശേഷം നിയമസഭയിലെത്തി സഭാ നടപടികള്‍ നേരില്‍ കണ്ടു. തുടര്‍ന്ന് സ്പീക്കറുടെ ചേംബറില്‍ സമയം ചെലവഴിക്കുകയും സ്നേഹസമ്മാനങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.
അഹാന്റെ ചിന്താശൈലിയും സാമൂഹികബോധവും കുഞ്ഞുങ്ങള്‍ക്ക് മാതൃകയും പ്രചോദനവുമാകുമെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
Comments


