സുല്‍ത്താന്‍ ബത്തേരി: അമ്പലവയല്‍ പഞ്ചായത്തിലെ വരിപ്ര സ്മാര്‍ട്ട് അങ്കണവാടിയുടെ ഉദ്ഘാടനത്തിനെത്തിയ പ്രിയങ്കാ ഗാന്ധി എംപി, കുട്ടികളോട് ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങള്‍ ചോദിച്ചറിഞ്ഞു. ഓരോ കുട്ടികളും പറഞ്ഞത് കുറിച്ചുവെച്ച് പിന്നീട് ബത്തേരി ടൗണിലെ കടയില്‍ പോയി കളിപ്പാട്ടങ്ങള്‍ വാങ്ങാന്‍ തയ്യാറാവുകയും കുട്ടികളും പറഞ്ഞ കളിപ്പാട്ടം സ്വയം തെരഞ്ഞെടുക്കുകയും ചെയ്തു.
കുരുന്നുകളോടൊപ്പം കളിച്ചും മിഠായി നല്‍കിയും സമയം ചെലവഴിച്ച പ്രിയങ്ക പിന്നീട് യാക്കോബായ മെത്രാപ്പൊലീത്തയെ സന്ദര്‍ശിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, അംഗം സീതാ വിജയന്, എം യു ജോര്‍ജ്, എം സി കൃഷ്ണകുമാര്‍, സി ജെ സെബാസ്റ്റ്യന്‍, സിഡിപിഒ ആന്‍ ഡാര്‍ളി എന്നിവര്‍ പങ്കെടുത്തു.
Comments


