അക്രമികളായ പൊലീസുകാര്‍ക്ക് മുഖ്യമന്ത്രി മാനസിക പിന്തുണ നല്‍കുന്നുവെന്ന് ഷാഫി പറമ്പില്‍ എം.പി. പൊലീസ് മര്‍ദ്ദനത്തിന്റെ കാരണഭൂതന് മുഖ്യമന്ത്രിയാണ്. തലപ്പത്തള്ളവരുടെ രോഗം താഴേക്ക് ഇറങ്ങിയതാണ്. എല്ലാം ഒറ്റപ്പെട്ട സംഭവം എന്ന ഒഴുക്കന്‍ മറുപടിയില്‍ ഒതുക്കുകയാണ് മുഖ്യമന്ത്രിയെന്നും ഷാഫി വിമര്‍ശിച്ചു.
പൊലീസിലെ ഗുണ്ടകളെയും പുറത്തെ ഗുണ്ടകളെയും സംരക്ഷിക്കുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കാക്കി ഇട്ട കമ്മ്യൂണിസ്റ്റുകാര്‍ ഒന്ന് മനസ്സിലാക്കണം. എന്നും പിണറായി വിജയനായിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും ഷാഫി വിമര്‍ശിച്ചു.
കൊടി സുനിക്ക് മദ്യവും ടച്ചിങ്സും വാങ്ങി നല്കുന്ന പൊലീസ്, വിദ്യാര്‍ത്ഥികളെ മുഖംമൂടി ധരിപ്പിച്ചാണ് കൊണ്ടുപോകുന്നത്. പാവപ്പെട്ടവരെ കറുത്ത മുഖമൂടിയിട്ട് നടത്തുന്നു. കാഫിര്‍ സ്ക്രീന്‍ ഷോര്‍ട്ടിന് പിന്നില്‍ ആരാണ് എന്നത് വെളിപ്പെടുത്താന്‍ പൊലീസിന് ആര്‍ജ്ജവം ഉണ്ടോ.
പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിക്കുന്നു. പൊലീസ് മര്‍ദ്ദനത്തില്‍ ജനത്തിന് മടുത്തു. യുഡിഎഫ് വരുന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കും. കാക്കി അണിഞ്ഞ് പൊലീസുകാര്‍ പാര്‍ട്ടി പണിയെടുക്കുകയാണ്. സര്‍ക്കാരിന്റെ കാലശേഷവും കുറച്ച് ഗുണ്ടകളെ നിലനിറുത്താന്‍ നോക്കുന്നു ഗുണ്ടകളുടെ മനസാണ് ഭരിക്കുന്നവര്‍ക്കെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.


