കേരളത്തില്‍ എസ്ഐആറിന് അട്ടപ്പാടിയില്‍ തുടക്കം. ആദ്യപരിശോധനക്ക് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ യു .ഖേല്‍ക്കര്‍ അട്ടപ്പാടിയിലെത്തി.
2002 ലെ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തും. അതേസമയം രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേരുന്നതിന് മുമ്പാണ് പരിശോധനകള്‍ ആരംഭിക്കുന്നത്. അട്ടപ്പാടിയിലെ രണ്ട് ആദിവാസി ഊരുകളാണ് ഇതിനായി ആദ്യം തെരഞ്ഞെടുത്തിരിക്കുന്നത്.
എസ്ഐആര്ന്റെ ഭാഗമായാണ് അട്ടപ്പാടിയില്‍ എത്തിയതെന്നും ആദിവാസി ഉന്നതകളില്‍ സിഇഒ നേരിട്ടെത്തി തീവ്ര പരിശോധന തുടങ്ങി വെക്കുകയാണെന്നും ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ പറഞ്ഞു.
എല്ലാ വീടുകളിലും ബിഎല്‍ഒമാര്‍ എത്തുമെന്നും 12 രേഖകളില്‍ ഏതെങ്കിലും ഒന്ന് ഉണ്ടെങ്കില്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുമെന്നും അനര്‍ഹരായവര്‍ മാത്രമാണ് പുറന്തള്ളപ്പെടുകയെന്നും ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ പറഞ്ഞു.
Comments


