തിരുവനന്തപുരം: കിളിമാനൂരില്‍ വയോധികന് വാഹനമിടിച്ച് മരിച്ച സംഭവത്തെ തുടര്‍ന്ന് പാറശ്ശാല എസ്എച്ച്ഒ അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തു. അനില്‍കുമാര്‍ തന്നെ കാര്‍ ഓടിച്ചതാണെന്ന് കണ്ടെത്തിയതോടെ റൂറല്‍ എസ്പി ഡിഐജിക്ക് റിപ്പോര്‍ട്ട് നല്കി നടപടി ശുപാര്‍ശ ചെയ്തിരുന്നു.
സംഭവത്തില്‍ കുറ്റം സമ്മതിച്ച അനില്‍കുമാര്‍ അപകടസമയം വാഹനം നിര്‍ത്താതെ പോയിരുന്നു. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ സ്റ്റേഷന് വിട്ട് നാട്ടിലെത്തിയതും ഗുരുതരമായ വീഴ്ചയായി കണക്കാക്കി. അനില്‍കുമാര്‍ ഇപ്പോഴും ഒളിവിലാണ്. ഇയാളുടെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും.
Comments


