ബാഴ്സലോണ: ലാലിഗയില്‍ ബാഴ്സലോണ അടിച്ചമര്‍ത്തല്‍ പ്രകടനം. വലന്‍സ്യയെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് തകര്‍ത്തു ബാഴ്സ. ഫെര്‍മിന്‍ ലോപ്പസ് (29′, 56′), റാഫിന്യ (53′, 66′), റോബര്‍ട്ട് ലെവന്‍ഡൗസ്കി (76′, 86′) എന്നിവര്‍ ഓരോരുത്തരും ഇരട്ടഗോള്‍ നേടി. മൂന്നു ജയവും ഒരു സമനിലയും സഹിതം ബാഴ്സ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു.
ക്യാമ്പ് നൗ നവീകരണത്തില്‍ ആയതിനാല്‍ മത്സരം വനിതാ ടീമിന്റെ ഹോം ഗ്രൗണ്ടായ യോഹാന്‍ ക്രൈഫ് സ്റ്റേഡിയത്തിലാണ് നടന്നത്. തുടക്കം മുതല്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ബാഴ്സ, ഫെര്‍മിന്റെ ഗോളില്‍ ആദ്യ പകുതിയില്‍ ലീഡ് നേടി. രണ്ടാം പകുതിയില്‍ ഇടത് വിങ്ങില്‍ നിന്നുള്ള ക്രോസില്‍ റാഫിന്യ ഗോളടിച്ച് ലീഡ് കൂട്ടി. ലോംഗ് റേഞ്ചില്‍ നിന്നും ഫെര്‍മിന്‍ തന്റെ രണ്ടാമത്തെയും, പിന്നാലെ അദ്ദേഹത്തിന്റെ പാസ് റാഫിന്യ ഗോള്‍ ആക്കിയും മുന്നേറ്റം ഉറപ്പിച്ചു. അവസാനം പകരക്കാരനായിറങ്ങിയ ലെവന്‍ഡൗസ്കി രണ്ട് ഗോളുകള്‍ കൂടി നേടി സ്കോര്‍ 6-0 ആയി.
ബാഴ്സയുടെ അടുത്ത മത്സരം ചാമ്പ്യന്‍സ് ലീഗില്‍ ന്യൂകാസില്‍ യുണൈറ്റഡിനെതിരെയായിരിക്കും.
ലാലിഗയിലെ മറ്റ് മത്സരങ്ങളില്‍ ഒസാസുണ റയോ വയ്യക്കാനോയെയും തോല്‍പ്പിച്ചു. റയല്‍ ബെറ്റിസ്ലെവന്റെ പോരാട്ടവും സെല്‍റ്റ വിഗോജിറോന പോരാട്ടവും സമനിലയില്‍ അവസാനിച്ചു.


