വടക്കാഞ്ചേരിയില്‍ കെ.എസ്.യു. പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ വടക്കാഞ്ചേരി എസ്.എച്ച്.ഒ. ഷാജഹാന് സ്ഥലംമാറ്റം. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്. ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റാനും പൊലീസ് കമ്മീഷണര്‍ ശുപാര്‍ശ ചെയ്തു.
കെ.എസ്.യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ചതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഭീകരവാദികളെ കൊണ്ടുപോകുന്നതുപോലെയാണ് പൊലീസുകാര്‍ പെരുമാറിയതെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആരോപിച്ചിരുന്നത്. പൊലീസ് നടപടിയില്‍ മജിസ്ട്രേറ്റ് അതൃപ്തി രേഖപ്പെടുത്തുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു.
Comments


