ദുബൈ: വേനല്‍ ചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാന്‍ യു എ ഇ ഏര്‍പ്പെടുത്തിയിരുന്ന ഉച്ച സമയ ജോലി നിരോധനം സെപ്റ്റംബര്‍ 15-ന് അവസാനിപ്പിച്ചു. ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്ന നിരോധനം 3 മാസം നീണ്ടുനിന്നു.
ഉച്ചയ്ക്ക് 12:30 മുതല്‍ 3:00 വരെ സൂര്യപ്രകാശം നേരിട്ട് ഏല്ക്കുന്ന ജോലികള്‍ നിര്‍ത്തിവെക്കണമെന്നായിരുന്നു വ്യവസ്ഥ. 21 വര്‍ഷമായി തുടര്‍ച്ചയായി നടപ്പിലാകുന്ന ഈ നിയമം തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷ എന്നിവ ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
തൊഴിലാളികള്‍ക്ക് കുടിവെള്ളം, തണലുള്ള വിശ്രമ സ്ഥലങ്ങള്‍, പ്രതിരോധ സൗകര്യങ്ങള്‍ എന്നിവയും തൊഴിലുടമകള്‍ ഒരുക്കേണ്ടതുണ്ടായിരുന്നു. നിര്‍ജ്ജലീകരണം, സൂര്യാഘാതം പോലുള്ള അപകടങ്ങളില്‍ നിന്ന് സംരക്ഷണത്തിനായി ഇത്തരം നടപടികള്‍ സ്വീകരിച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
Comments


