സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍. പവന് 81,600, ഗ്രാമിന് 10,200. ഇന്ന് പവന് 560യും ഗ്രാമിന് 70യും കൂടി. കഴിഞ്ഞ ചൊവ്വാഴ്ച സ്വര്‍ണം ഗ്രാമിന് 10,000 കടന്നിരുന്നു. നിലവില്‍ രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) സ്വര്‍ണവില 3,653 ഡോളറാണ്. രൂപയുടെ വിനിമയ നിരക്ക് 88.37. രൂപയുടെ ഇടിവും രാജ്യാന്തര സംഘര്‍ഷങ്ങളും വില കുതിക്കാന്‍ പ്രധാന കാരണമായി.
ഈ മാസം അവസാനം അന്താരാഷ്ട്ര സ്വര്‍ണവില 4,000 ഡോളര്‍ കടക്കുമെന്നാണ് സൂചന. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുവ നയം, രാജ്യാന്തര രാഷ്ട്രീയ-സാമ്പത്തിക സംഘര്‍ഷങ്ങള്‍, രൂപയുടെ മൂല്യത്തിലെ ഇടിവ്, യുഎസിലെ തൊഴിലവസരങ്ങളുടെ കുറവ്, ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ ഇവയൊക്കെ സ്വര്‍ണവില കുതിച്ചുയരാന്‍ കാരണമായി.
ഇന്ത്യയില്‍ സ്വര്‍ണവില സംസ്ഥാനങ്ങളിലെ വ്യാപാരികളുടെ സംഘടനകളാണ് നിശ്ചയിക്കുന്നത്. ഡോളറിന്റെ മൂല്യം, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിപണി നിരക്ക്, ബാങ്ക് നിരക്ക്, മുംബൈയിലെ ലഭ്യതാനിരക്ക് എന്നിവയെ അടിസ്ഥാനമാക്കിയാണിത്. കേരളത്തിലെ 95% വ്യാപാരികളും ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് നിശ്ചയിക്കുന്ന നിരക്കാണ് പിന്തുടരുന്നത്.


