ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ തീവ്രപരിശോധന നടത്തുന്നതിനെതിരെ എതിര്‍പ്പുമായി മുസ്ലിം ലീഗ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. തെറ്റ് തിരുത്തുന്നതിന് പകരം മൊത്തം തകര്‍ക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ തിരിച്ചടിയും എസ്ഐആര്‍ വിരുദ്ധ പ്രക്ഷോഭവും കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ച സംബന്ധിച്ച പ്രത്യേക യോഗം വിളിക്കണമെന്നും ഇ.ടി അഭിപ്രായപ്പെട്ടു. എസ്ഐആറിലെ അപാകത സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമരം ആസൂത്രണം ചെയ്യാനായി ഇന്‍ഡ്യാ സഖ്യം യോഗം വിളിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments


