തിരുവനന്തപുരം ഓണാഘോഷ പരിപാടിയുടെ ഭാഗമായി നിശാഗന്ധിയില്‍ നടന്ന വിനീത് ശ്രീനിവാസന്റെ ഗാനമേളയ്ക്കിടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശം.
വലിയ തിരക്കിനിടെ യുവാക്കളും പൊലീസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായി. പിന്നീട് പൊലീസ് യുവാക്കളെ നേരിട്ട് ലാത്തി വീശുകയായിരുന്നു. ഇതിനിടെ ഒരാളെ മര്‍ദ്ദിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിവാദം ശക്തമായി.
ഉന്നതരുടെ അനുമതിയില്ലാതെ തന്നെ ലാത്തിച്ചാര്‍ജ് നടത്തിയെന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
Comments


